small icons
small icons

ഐ.സി.എഫ് സൽമാബാദ് മദ്രസ ഫെസ്റ്റ് സമാപിച്ചു

New Project (2)

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) സൽമാബാദ് റീജിയൻ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ വിദ്യാർത്ഥികളുടെ കലാ മത്സരങ്ങൾ ‘ ഇന്റർ മദ്റസ ഫെസ്റ്റ് ‘ 26’ ഇന്ന് സമാപിച്ചു. സബ് ജൂനിയർ , ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, പ്രസംഗം, മലയാള ഗാനം, സംഘഗാനം, കഥ പറയൽ, ബുർദ ആലാപനം, ദഫ് തുടങ്ങിയ വിവിധ ഇനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിച്ചു.

സൽമാബാദ് മദ്രസാ ഹാളിൽ നടന്ന ഫെസ്റ്റ് റീജിയൻ പ്രസിഡണ്ട് അബ്ദു റഹീം സഖാഫിയുടെ അദ്ധ്യക്ഷതയിൽ ഐ. സി.എഫ് നാഷണൽ മീഡിയ സെക്രട്ടറി ഫൈസൽ ചെറു വണ്ണൂർ ഉദ്ഘാടനം ചെയ്തു. ഹാഷിം ബദറുദ്ദീൻ , വി. പി. കെ. മുഹമ്മദ്, സിദ്ദീഖ് കോട്ടക്കൽ, അബ്ദു റഹീം താനൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

ശഫീഖ് മുസ്ല്യാർ , ഷാജഹാൻ കെ.ബി, അമീറലി ആലുവ, അർഷദ് ഹാജി, ലത്തീഫ് അൽ ഫനാർ, ഹലീൽ , ഫൈസൽ എഫ്. എം, അബ്ദുൽ ഖാദർ കെ ബി, സിദ്ദീഖ് മാഗ്ലൂർ, നൗഷാദ്, അൻസാർ ആലുവ,റഊഫ് എന്നിവർ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം രണം ചെയ്തു.

സ്വാഗത സംഘം ഭാരവാഹികളായ ഇസ്ഹാഖ് വലപ്പാട്, ഫസൽ കോട്ടക്കൽ, ഷൗക്കത്ത് , ശിഹാബ് രണ്ടത്താണി, ഫുസൈൽ, മനാഫ് എന്നിവർ നേതൃത്വം നൽകി.

ഇസ്ലാമിക് എജ്യൂക്കേഷൻ ബോർഡ് ഓഫ് ഇന്ത്യ കഴിഞ്ഞ വർഷം നടത്തിയ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളേയും കഴിഞ SSSL പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മദ്രസ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിച്ചു. അബ്ദുള്ള രണ്ടത്താണി സ്വാഗതവും അഷ്റഫ് കോട്ടക്കൽ നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!