മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സാമൂഹ്യ പ്രവർത്തകനും ബഹ്റൈൻ കേരള സോഷ്യൽ ഫോറം സജീവ അംഗവുമായ സുരേഷ് മണ്ടോടിക്ക് സംഘടനയുടെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി. മനാമ കെ സിറ്റി ബിസിനസ്സ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ബഷീർ അമ്പലായി യാത്രയയപ്പ് യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ദീർഘകാലത്തെ പ്രവാസ ജീവിതത്തിനിടയിൽ പൊതുപ്രവർത്തന രംഗത്തും ജീവകാരുണ്യ മേഖലയിലും സുരേഷ് മണ്ടോടി നൽകിയ നിഷ്കാമ സേവനങ്ങളെ ചടങ്ങിൽ സംബന്ധിച്ചവർ അനുസ്മരിച്ചു. ബി.കെ.എസ്.എഫ് അംഗങ്ങൾ ചേർന്ന് അദ്ദേഹത്തെ ഷാൾ അണിയിക്കുകയും സ്നേഹോപഹാരമായി മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
ഇ.വി. രാജീവൻ, അൻവർ ശൂരനാട്, ഹുസൈൻ വയനാട്, മണികുട്ടൻ, നാസർ മഞ്ചേരി, ഷാജി മുതുതല, ഷബീർ മാഹി, കാസിം മലമ്മൽ, മൊയ്തീൻകുട്ടി പുളിക്കൽ, ഷഫീഖ് അൽ ദസ്മ, നൂറുദ്ദീൻ, പ്രജീഷ് മരുന്നോലി എന്നിവർ യാത്രമംഗളങ്ങൾ നേർന്ന് സംസാരിച്ചു. നജീബ് കടലായി സ്വാഗതവും കാസിം പാടത്തകായിൽ നന്ദിയും രേഖപ്പെടുത്തി.
അൻവർ കണ്ണൂർ, ലത്തീഫ് മരക്കാട്ട്, മനോജ് വടകര, റാഷിദ് കണ്ണങ്കോട്ട്, നൗഷാദ് പൂനൂർ, സൈനൽ കൊയിലാണ്ടി, നുബിൻ ആലപ്പുഴ, രഞ്ജിത്ത് കൂത്തുപറമ്പ്, സലീം നമ്പ്ര, നജീബ് കണ്ണൂർ, ഖൈസ് അഴീക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.









