കൊടുംചൂടിൽ തൊഴിലാളികൾക്ക് കാരുണ്യ സ്പർശവുമായി അഞ്ചാമത് BMBF HELP & DRlNK ന് തുടക്കമായി

IMG-20190705-WA0041

മനാമ: വേനൽച്ചൂടിൽ ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ബഹ്റൈനിലെ മലയാളി പ്രവാസി സംരംഭക കൂട്ടായ്മ. ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ (BMBF) പ്രവർത്തകരാണ് കടുത്ത വെയിലേറ്റ് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് സഹായഹസ്തവുമായി തുടർച്ചയായി അഞ്ചാം വർഷവും എത്തുന്നത്.  വിവിധ തൊഴിലിടങ്ങൾ സന്ദർശിച്ച് പാനീയങ്ങളും  ഭക്ഷണപ്പൊതികളും തൊഴിലാളികൾക്ക്  എത്തിച്ചു നൽകുന്ന  സന്നദ്ധ പ്രവർത്തനം ചൂട് കനക്കുന്ന രണ്ട് മാസക്കാലവും തുടരും. വിവിധ സ്ഥാപനങ്ങളും വ്യക്തികളും പദ്ധതിയിലേക്ക് ഭക്ഷ്യവസ്തുക്കളും കുടിവെള്ളവും നൽകി സഹകരിക്കുന്നു. ഈ വർഷത്തെ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് ചെയർമാൻ അരുൾദാസ് നിർവഹിച്ചു. മനാമ ഫിനാൻഷ്യൽ ഹാർബർ സൈറ്റിൽ  നടന്ന ചടങ്ങിൽ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ അമ്പലായി സ്വാഗതമാശംസിച്ചു.  കൺവീനർ അജീഷ്, മൂസ്സ ഹാജി, കാസിം പാടത്തകായിൽ, റാഷി കണ്ണങ്കോട്ട്, മൻസൂർ, നിബിൽ, സാദത്ത്, നൗഷാദ്, സലിം, ഷാജി, ബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!