small icons
small icons

വോയ്സ് ഓഫ് ട്രിവാൻഡ്രം ഓണാഘോഷം ‘ഒരുമയോടെ ഒരോണം – സീസൺ 2’ ആഘോഷിച്ചു; കൊടിക്കുന്നിൽ സുരേഷ് എം.പി പങ്കെടുത്തു

New Project (6)

മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറത്തിന്റെ ഓണാഘോഷമായ “ഒരുമയോടെ ഒരോണം – സീസൺ 2” സെഗായയിലെ കേരള കാത്തലിക് അസോസിയേഷൻ ഹാളിൽ വെച്ച് ആഘോഷിച്ചു. “മയോൻകോ ഇന്റർനാഷണൽ ട്രേഡിങ്” പ്രധാന സ്പോൺസറായി സഹകരിച്ച ചടങ്ങ് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

വോയ്സ് ഓഫ് ട്രിവാൻഡ്രം ജനറൽ സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ സ്വാഗതവും പ്രസിഡന്റ് വിനീഷ് ശിവദാസൻ അധ്യക്ഷതയും വഹിച്ചു. വൈസ് പ്രസിഡന്റും പരിപാടിയുടെ കൺവീനറുമായ സെൻ ചന്ദ്രബാബു, ബി.കെ.എസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ബോർഡ് അംഗം മിഥുൻ മോഹൻ, മാധ്യമപ്രവർത്തകൻ ഇ.വി. രാജീവൻ എന്നിവർ ആശംസകൾ നേർന്നു. വൈകുന്നേരം ആഘോഷവേദിയിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എം.പി ആശംസകൾ അർപ്പിച്ചു. ഒ.ഐ.സി.സി ബഹ്റൈൻ ചെയർമാൻ രാജു കല്ലുംപുറം ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് ശേഷം വോയ്സ് ഓഫ് ട്രിവാൻഡ്രം അംഗങ്ങളുടെയും വിവിധ കലാസംഘങ്ങളുടെയും സാംസ്കാരിക പരിപാടികളും ‘വി.ഒ.ടി നാദം’ ഗ്രൂപ്പിന്റെ സംഗീതവിരുന്നും അരങ്ങേറി. NEC റെമിറ്റ് സ്പോൺസർ ചെയ്ത ‘വി.ഒ.ടി ആട്ടം 1.0’ സോളോ ഡാൻസ് മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസും ഉപഹാരങ്ങളും വിതരണം ചെയ്തു (കാറ്റഗറി 1-ൽ നെതിക പ്രസൂൺ, ആരാധ്യ ജിജേഷ് എന്നിവരും കാറ്റഗറി 2-ൽ സഹസ്ര സായി സുജ ആനന്ദ്, നക്ഷത്ര സുബിൻ എന്നിവരും വിജയികളായി).

അന്തരിച്ച ഡോ. പി.വി. ചെറിയാന്റെ സ്മരണാർത്ഥമുള്ള “ഡോ. പി.വി. ചെറിയാൻ മെമ്മോറിയൽ സ്കോളേഴ്സ് അവാർഡും” എവർ റോളിങ് ട്രോഫിയും സി.ബി.എസ്.ഇ പത്താം ക്ലാസിൽ 97% മാർക്ക് നേടിയ നൂറ ഹംസയ്ക്ക് സമ്മാനിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകർ ഉൾപ്പെടെ നിരവധി പ്രതിഭകളെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!