small icons
small icons

പ്രമേഹത്തിനെതിരെ ജനകീയ കുതിപ്പ്; അൽ ഹിലാലും സോളിഡാരിറ്റി ബഹ്‌റൈനും സംഘടിപ്പിച്ച വാക്കത്തോണിൽ അണിനിരന്നത് 3,000-ത്തിലധികം പേർ

New Project (1)

മനാമ: അന്താരാഷ്ട്ര പ്രമേഹ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും സോളിഡാരിറ്റി ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിച്ച ‘ഡിഫീറ്റ് ഡയബറ്റീസ് വാക്കത്തോൺ സീസൺ 5’ ഗലാലിയിലെ സമാ ബേയിൽ ആവേശകരമായി സമാപിച്ചു. “ഒന്നിച്ചു നടക്കാം, ആരോഗ്യത്തോടെ ജീവിക്കാം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച 3 കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോണിൽ പ്രവാസി മലയാളികൾ ഉൾപ്പെടെ മൂവായിരത്തിലധികം പേർ പങ്കെടുത്തു.

കായിക താരങ്ങൾ, വിവിധ നയതന്ത്ര പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, കുടുംബങ്ങൾ, യുവജനങ്ങൾ എന്നിവർ ഒരേമനസ്സോടെ അണിനിരന്ന വാക്കത്തോൺ ബഹ്‌റൈനിലെ ഏറ്റവും വലിയ ജനകീയ കായിക-ആരോഗ്യ സംരംഭങ്ങളിൽ ഒന്നായി മാറി. ചടങ്ങിൽ അൽ ഹിലാൽ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, സോളിഡാരിറ്റി ബഹ്‌റൈൻ ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസർ ജയ് പ്രകാശ്, അൽ ഹിലാൽ വൈസ് പ്രസിഡന്റ് (ബിസിനസ് & സ്ട്രാറ്റജി) ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ. സഹൽ ജമാലുദ്ദീൻ എന്നിവർ സംഘാടക പ്രതിനിധികളായി പങ്കെടുത്തു.

കെ.എച്ച്.കെ ബ്രേവ് കോംബാറ്റ് ഫെഡറേഷൻ എം.എം.എ താരം മുഹമ്മദ് അൽ സമീയ, നെക്സ്റ്റ് കേർ ബഹ്‌റൈൻ മാനേജിംഗ് ഡയറക്ടർ ഡോ. സാറ അൽ ഷോബർ, മലേഷ്യൻ എംബസി ഹെഡ് ഓഫ് ചാൻസറി നൂർ അതിഖ ബിന്തി അൻവാർ, ഫിലിപ്പീൻസ് എംബസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബുച്ച് പാസീവ് തുടങ്ങിയ പ്രമുഖർ വിശിഷ്ടാതിഥികളായി ചടങ്ങിന് മാറ്റുകൂട്ടി.

വാക്കത്തോണിൽ പങ്കെടുത്തവർക്കായി സൗജന്യ രക്തസമ്മർദ്ദ-പ്രമേഹ പരിശോധനകൾ അൽ ഹിലാൽ മെഡിക്കൽ ടീം ഒരുക്കിയിരുന്നു. പങ്കെടുത്ത എല്ലാവർക്കും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും സൗജന്യ ഹെൽത്ത് ചെക്കപ്പ് വൗച്ചറുകളും ലഘുഭക്ഷണവും വിതരണം ചെയ്തു. പ്രമേഹ പ്രതിരോധത്തിനും ബോധവൽക്കരണത്തിനുമായി നിരന്തരം നടത്തുന്ന ഇത്തരം പൊതുജന സംരംഭങ്ങൾ സമൂഹത്തിൽ വൻ ഗുണപരമായ മാറ്റമുണ്ടാക്കുന്നുണ്ടെന്ന് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ജയ് പ്രകാശ്, ആസിഫ് മുഹമ്മദ്, സി.എ. സഹൽ ജമാലുദ്ദീൻ എന്നിവർ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!