small icons
small icons

കെപിഎ മെഡിക്കല്‍ ക്യാമ്പ് നവംബര്‍ 27ന്

New Project (24)
മനാമ: ലോക പ്രമേഹ ബോധവല്‍കരണ മാസത്തോടനുബന്ധിച്ചു  കൊല്ലം പ്രവാസി അസോസിയേഷന്‍, കിംസ് ബഹ്‌റൈന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ചു മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബര്‍ 27 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതല്‍ ആരംഭിക്കുന്ന  മെഡിക്കല്‍ ക്യാമ്പില്‍ പ്രധാനപെട്ട നിരവധി രക്ത പരിശോധനകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ റോയല്‍ ബഹ്‌റൈന്‍ ഹോസ്പിറ്റലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ ശ്രീ മനോജ്‌ കുമാര്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി ആളുകള്‍ ക്യാമ്പില്‍ റെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിലവിലെ  സാഹചര്യത്തില്‍ പ്രവാസികളായ എല്ലാവരും ഈ മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു ആരോഗ്യസുരക്ഷ ഉറപ്പാക്കണമെന്ന് കെപിഎ പ്രസിഡന്റ് നിസാര്‍ കൊല്ലവും ജനറല്‍സെക്രട്ടറി ജഗത്കൃഷ്ണകുമാറും വാര്‍ത്താക്കുറുപ്പിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ,  രജിസ്‌ട്രേഷനും നവാസ് കുണ്ടറ 3953 3273 ,  രഞ്ജിത്  3930 5606,  രജീഷ്  3415 1895 ,  നവാസ് ജലാലുദ്ധീൻ 3835 4672 എന്നിവരെ ബന്ധപ്പെടാം.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

പ്രവാസി വിഷയങ്ങളിൽ ഇടപെടൽ ശക്തമാക്കണം; പാറക്കൽ അബ്ദുല്ല എം.എൽ.എയുമായി കെ.എം.സി.സി നേതാക്കൾ ചർച്ച നടത്തി; പ്രവാസി ക്ഷേമനിധി പെൻഷൻ, നോർക്ക പദ്ധതികൾ, ഇൻഷുറൻസ് പ്രീമിയം വർധന തുടങ്ങി പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യം

error: Content is protected !!