മനാമ : യുവജനങ്ങൾക്കായി സംരംഭക മേഖലയിൽ പരിശീലനം നടത്തുന്നു. യുവജന ഉച്ചകോടി 2018 ന്റെ ഭാഗമായായുള്ള പദ്ധതിയാണ്. കീരീടവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരാമാണ് പദ്ധതി നടപ്പിലാക്കുന്നത്. യുവജന ചാരിറ്റി അഫയേഴ്സ് പ്രതിനിധി ശൈഖ് നാസിർ ബിൻ ഹമദ് അൽ ഖലീഫ ഇതു സംബന്ധിച്ച വിരങ്ങൾ നേരത്തെ പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് 18 വയസ് മുതൽ 21 വയസ് വരെയുള്ള യുവാക്കൾക്ക് പരിശീലനം നൽകുന്നതിൽ തീരുമാനമായത്. യോഗത്തിർ നീതിന്യായ ഇസ്ലാമിക കാര്യ വകുപ്പ് മന്ത്രി ശൈഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ, വ്യപാര വ്യവസായ ടുറിസം മന്ത്രി സായിദ് ബിൻ റാഷിദ് അസ്സയാനി എന്നിവർ പങ്കെടുത്തു.