മനാമ: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ സ്വാഗത സംഘ രൂപീകരണ യോഗം ഇന്ന് ( 28-12-18, വെള്ളിയാഴ്ച) മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും.
ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് 61 കേന്ദ്രങ്ങളിലായി എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി സംഘടിപ്പിച്ച മനുഷ്യജാലിക സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനിലും മനുഷ്യജാലിക സംഘടിപ്പിക്കുന്നത്. സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ സമസ്ത കേന്ദ്ര, ഏരിയ ,എസ്.കെ.എസ്.എസ്.എഫ് വിഖായ, ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികള്‍ പങ്കെടുക്കും.