മനാമ: ബഹ്‌റൈൻ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ബഹ്‌റൈനിൽ നിന്നും യാത്ര പോവുന്ന ഹാജിമാർക്കുള്ള യാത്രയയപ്പ് നാളെ (ജൂലൈ 19 വെള്ളിയാഴ്ച) നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. യാത്രയയപ്പ് സംഗമം നാളെ ഉച്ചക്ക് ഒരു മണി മുതൽ മൂന്നു മണി വരെ മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ബഹ്‌റൈനിലെ മത സാമൂഹിക രംഗത്തെ പ്രമുഖരും കെഎംസിസി നേതാക്കളും പങ്കെടുക്കും.
പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കുന്നതിന് വേണ്ടി എല്ലാവരെയും ക്ഷണിക്കുന്നതായി കെഎംസിസി കോഴിക്കോട് ജില്ല പ്രസിഡന്റ് എ പി ഫൈസൽ, ജനറൽ സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി എന്നിവർ അറിയിച്ചു.