ദിശ മലയാളം പാഠശാല വേനലവധി ക്ലാസുകൾക്ക് തുടക്കമായി

disha

“എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം” എന്ന ആശയവുമായി മലയാള ഭാഷയും കേരള സംസ്കാരവും പ്രചരിപ്പിക്കുന്നതിന് വേണ്ടി കേരള സർക്കാരിൻ്റെ മലയാളം മിഷൻ വിഭാഗം രൂപകൽപ്പന ചെയ്ത മലയാളം പാഠശാല വേനലവധി ക്ലാസുകൾ വെസ്റ്റ് റിഫ ദിശ സെൻ്ററിൽ ആരംഭിച്ചു.

പാട്ടുകളിലൂടെയും കഥകളിലൂടെയും കളികളിലൂടെയും പ്രവാസി വിദ്യാർഥികൾക്കിടയിൽ മാതൃഭാഷയെക്കുറിച്ചും കേരള സംസ്കാരത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയാണ് വേനലവധി ക്ലാസുകളിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. ക്ലാസുകൾ ആകർഷകമാക്കാൻ ഡിജിറ്റൽ ക്ലാസ് റൂം സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈൻ കേരളീയ സമാജവുമായി സഹകരിച്ചാണ് ദിശ മലയാളം പാഠശാല പ്രവർത്തിക്കുന്നത്. വേനലവധിക്ക് ശേഷം സപ്തംബറിൽ തിങ്കൾ, ശനി ദിവസങ്ങളിൽ നടക്കുന്ന റഗുലർ ബാച്ചുകളിലേക്കുള്ള പ്രവേശനവും ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 33373214,35328049 എന്നീ നമ്പറുള്ളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!