മാസ് ബഹ്‌റൈൻ ഗുരു പൂർണ്ണിമ വിപുലമായി ആഘോഷിച്ചു

മനാമ: ശ്രീ മാതാ അമൃതാന്ദമയി സേവാ സമിതി ഈ വർഷത്തെ ഗുരു പൂർണ്ണിമ ആഘോഷം വിപുലമായ രീതിയിൽ  മനാമയിലുള്ള മാസ്സ് സെന്ററിൽ വെള്ളിയാഴ്ച ആഘോഷിച്ചു. രാവിലെ 9 മണിയോടെ ഗുരുപാദ പൂജയോടെ തുടങ്ങി. സ്ർവ്യൈശ്വര്യ പൂജയിലും നിരവധി ഭക്തർ പങ്കെടുത്തു. മനോജ്‌, മഹേഷ്‌, സത്യൻ,വിനയൻ,സന്തോഷ്‌ എന്നിവരുടെ നേതൃത്വത്തിൽ ഭക്തി സാന്ദ്രമായ ഭജന അരങ്ങേറി. ശ്രീ കൃഷ്ണകുമാറും, ശ്രീ സുധീർ തിരുനിലത്തും എല്ലാ പരിപാടികൾക്കും നേതൃത്വം നൽകി.