തണലിൻറെ മക്കളുടെ ‘ചിരിയിലേക്കുള്ള ദൂരത്തിനായ്’ പ്രവാസ ലോകം കാത്തിരിക്കുന്നു

മനാമ: ജനുവരി 9 മുതൽ 12 വരെ ബഹറിനിൽ തണൽ ഭിന്നശേഷി സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന പരിപാടികളുടെ വിജയത്തിനായി രൂപീകരിച്ച സ്വാഗത സംഘത്തിന്റെ യോഗം കേരള സമാജത്തിൽ വെച്ച് നടന്നു. സ്വാഗത സംഘം വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ അധ്യക്ഷം വഹിച്ച ചടങ്ങിന് പ്രോഗ്രാം ജനറൽ കൺവീനർ റഫീഖ് അബ്ദുല്ല സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സോമൻ ബേബി, റസാഖ് മൂഴിക്കൽ, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, സമാജം വൈ. പ്രസിഡണ്ട് പി.എൻ. മോഹൻ രാജ്, ബിനു കുന്നന്താനം, ഫ്രാൻസിസ് കൈതാരത്ത്, കെ.ആർ. നായർ, വർഗ്ഗീസ് കാരിക്കൽ, ഡോ. മുഹമ്മദ് റഫീഖ്, ശശികുമാർ വടകര, ഷാജി മൂതല, എപി. ഫൈസൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ലോക വികലാംഗ ദിനത്തോടനുബന്ധിച്ച് തണൽ ബഹ്‌റൈൻ ചാപ്റ്റർ നടത്താൻ പോകുന്ന പരിപാടിയിലെ മുഖ്യഇനമായ “ചിരിയിലേക്കുള്ള ദൂരം” എന്ന സാമൂഹ്യ നാടകം ഭിന്നശേഷിക്കാരായ കുട്ടികളും അവരുടെ മാതാപിതാക്കളും ചേർന്ന് അണിയിച്ചൊരുക്കുന്നതാ ണെന്നും ഇത്തരം പരീക്ഷണം ഇതാദ്യമാണെന്നും പരിപാടികളെപ്പറ്റി വിശദീകരിച്ച ജനറൽ സെക്രട്ടറി യു. കെ. ബാലൻ പറഞ്ഞു. പരിപാടിയുടെ വിജയത്തിനായി മുഴുവൻ പ്രവാസ സമൂഹത്തിന്റെയും സഹകരണം. അദ്ദേഹം അഭ്യർത്ഥിച്ചു.

സാമൂഹ്യ പ്രവർത്തകരായ സേവി മാത്തുണ്ണി, നാസർ മഞ്ചേരി, ഇ.കെ. പ്രദീപൻ, പവിത്രൻ നീലേശ്വരം, , ആർ. പവിത്രൻ , എ.സി.എ. ബക്കർ, ശിവകുമാർ കൊല്ലറോത്ത് , ചന്ദ്രൻ തിക്കോടി, സോവിച്ചൻ ചേന്നാട്ടുശ്ശേരി എന്നിവർ സംബന്ധിച്ചു. റഷീദ് മാഹി നന്ദി പ്രകാശിപ്പിച്ചു.