കിംഗ് ഫഹദ് കോസ് വേയിലെ അവധി ദിന തിരക്ക് കുറക്കാൻ ആവശ്യം

മനാമ : കിംഗ് ഫഹദ് കോസ് വേയിൽ നിയന്ത്രണാധീതമായി അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ നടപടി സ്വീകരിക്കാൻ അധികാരികൾ ആവശ്യപ്പെടുന്നു. സാധാരണയായി നടത്തി വരാറുള്ള ഐടി രജിസ്ട്രേഷൻ ഇല്ലാതെ യാത്രക്കാരെ ബഹ്റൈനിലേക്ക് പ്രവേശിപ്പിക്കാൻ സൗദി തയ്യാറാകണമെന്ന് കിംഗ് ഫഹദ് കോസ് വേ ജനറൽ അതോറിറ്റി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു.

സൗദിയിൽ സ്കൂൾ അവധിയായതിനാലാണ് ഇത്രയധികം സഞ്ചാരികൾ ബഹ്റൈനിലേക്ക് എത്തുന്നത്. രജിസ്ട്രേഷൻ നടപടി പൂർത്തികരിച്ച് ബഹ്റൈനിലേക്ക് പ്രവേശിക്കാനുള്ള കാറുകളുടെ നീണ്ട നിരയാണ് കേസ് വേയിൽ.