മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ബഹ്റൈന്‍ ഘടകത്തിന്‍റെ 2019 – 2020 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബഹ്റൈനിലെ സമസ്തയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പത്ത് മദ്റസകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീനാണ് നേതൃത്വം നല്‍കി വരുന്നത്.
സമസ്ത ബഹ്റൈൻ കേന്ദ്ര – ഏരിയ നേതാക്കളും ,മദ്റസ അദ്ധ്യാപകരും , മാനേജ്മെന്റ് പ്രതിനിധികളും സംഗമിച്ച റൈയ്ഞ്ച് ജനറൽ ബോഡി യിൽ വെച്ചാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. യോഗം സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഭാവി തലമുറക്ക് ധാര്‍മ്മിക ബോധം പകരുകയെന്ന വലിയൊരു ഉത്തരവാദിത്വമാണ് മുഅല്ലിംകള്‍ക്ക് നിര്‍വ്വഹിക്കാനുള്ളതെന്നും അതിന് നേതൃപരമായ പങ്ക് വഹിക്കുന്ന റെയ്ഞ്ചിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സമസ്തയുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരിക്കുമെന്നും തങ്ങള്‍ അറിയിച്ചു.
മനാമ സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനത്ത് നടന്ന ജനറല്‍ ബോഡിയോഗത്തില്‍ എസ് എം അബ്ദുൽ വാഹിദ്, അശ്റഫ് കാട്ടിൽ പീടിക, ശഹീർ കാട്ടാമ്പള്ളി, ബശീർ അരൂർ, ഖാസിം റഹ് മാനി, ശാഫി വേളം, റബീഅ് ഫൈസി അമ്പലക്കടവ്, മജീദ് ചോലക്കോട് തുടങ്ങിയവർ പങ്കെടുത്തു.
ഭാരവാഹികള്‍:
പ്രസിഡന്റ്: ഹംസ അൻവരി മോളൂർ,
ജനറൽ സെക്രട്ടറി ശൗഖത്തലി ഫൈസി,
ട്രഷറർ: ഹാഷിം കോക്കല്ലൂർ
ചെയർമാൻ(പരീക്ഷ ബോർഡ്): അശ്റഫ് അൻവരി ചേലക്കര
എസ്.കെ.എസ്.ബി.വി കൺവീനർ: സകരിയ്യ ദാരിമി കാക്കടവ്
ഐ.ടി കോഡിനേറ്റർ : റഈസ് അസ്‌ലഹി
വൈ :പ്രസിഡന്റുമാർ:
സയ്യിദ് മുഹമ്മദ് യാസർ ജിഫ്രി തങ്ങൾ
സൈദ് മുഹമ്മദ് വഹബി
ജോ: സെക്രട്ടറിമാർ:
അബദു റസാഖ് നദ് വി