തിരുവനന്തപുരം: പ്രവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വിമാനടിക്കറ്റ് നിരക്ക് വർധിക്കുന്നതിനെ കഴുത്തറപ്പൻ എന്നതിനെക്കാൾ കൂടിയ പദമുണ്ടെങ്കിൽ അത് ഉപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പിണറായിയോട് ചോദിക്കാം’ എന്ന പേരിൽ ജനങ്ങളിൽ നിന്ന് പരാതികളും നിർദ്ദേശങ്ങളും സ്വീകരിക്കുന്ന സിപിഎം പരിപാടിയുടെ മുന്നോടിയായി സംഘടിപ്പിച്ച ഫേസ്ബുക് ലൈവ് പരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അവധിക്കാലത്തും തിരക്ക് കൂടുന്ന സന്ദർഭങ്ങളിലും വിമാനടിക്കറ്റ് നിരക്ക് വലിയ തോതിൽ വർധിപ്പിക്കുന്നത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.