മനാമ: കിഡ്നി രോഗ ബാധിതനായി കോഴിക്കോട് ഇഖ്റ ഹോസ്പ്പറ്റലിൽ ചികിത്സയിൽ കഴിയുന്ന ബഹ്റൈൻ പ്രവാസി അബുബിന് വേണ്ടി ഹോപ്പ് ബഹ്റൈന്റ് ചികിത്സാ സഹായം കൈമാറി. മനാമയിൽ നടന്ന ചികിൽസാ കമ്മിറ്റിയുടെ റിവ്യൂ യോഗത്തിൽ വെച്ച് 50000 രൂപ ചികിൽസാ കമ്മറ്റിയുടെ ഭാരവാഹികൾ അബുബിന്റെ സുഹൃത്തുകൾക്ക് കൈമാറി. പ്രസ്തുത യോഗത്തിൽ നിസാർ കൊല്ലം , ഷബീർ മാഹി, അൻസാർ ,അഷ്കർ പൂഴിതല, സൂപ്പി ജിലാനി, ഷറഫുദ്ധീൻ , ഷാനവാസ് ,നിസാം റാഷിദ് കണ്ണങ്കോട്ട് എന്നിവർ പങ്കെടുത്തു. അബുബിന്റെ ചികിൽസക്ക് സഹായിക്കാൻ താൽപര്യമുള്ളവർക്ക് 33748779 (നിസാം) 35 190348 (ഷാനവാസ്) എന്നി നമ്പറുകളിൽ ബന്ധപെടാവുന്നതാണ്.