ബി കെ എസ് ‘ഖസാക്കിന്റെ ഇതിഹാസം’ സുവർണ ജൂബിലി ആഘോഷങ്ങൾ; ശ്രദ്ധേയമായി സാംസ്കാരിക സമ്മേളനം

bks

മനാമ: മലയാള ഭാഷയിലും സാഹിത്യത്തിലും ആധുനികതയുടെയും നവ ആഖ്യാനത്തിന്റെയും അതിരുകളില്ലാത്ത ഭാവനയുടെ സഞ്ചാര വഴി തുറക്കുകയും നോവല്‍ സാഹിത്യങ്ങളിലെതന്നെ അപൂര്‍വ്വതയായി മാറുകയും ചെയ്ത ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നു.

സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രമുഖ സാഹിത്യ നിരൂപകനും മാധ്യമ പ്രവർത്തകനും അധ്യാപകനുമായ ഡോ.പി.കെ.രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. സമാജം ജനറൽ സെക്രട്ടറി എം.പി.രഘു സ്വാഗതം ആശംസിച്ച ചടങ്ങിൽ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള ,സാഹിത്യ വിഭാഗം സെക്രട്ടറി ബിജു.എം.സതീഷ്, സാഹിത്യ വിഭാഗം കൺവീനർ ഷബിനി വാസുദേവ് എന്നിവർ സന്നിഹിതരായിരുന്നു.

ഒരു മാസക്കാലമായി നടന്നു വരുന്ന സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കവർചിത്രരചന, കാർട്ടൂൺ, വായന എന്നിവയിൽ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കവർ ചിത്രരചനയിൽ കുട്ടികളുടെ വിഭാഗത്തിൽ ശില്പ സന്തോഷ് ഒന്നാം സ്ഥാനവും മിയ മറിയം അലക്സ് രണ്ടാം സ്ഥാനവും പത്മപ്രിയ പ്രിയദർശിനി മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ വിഭാഗത്തിൽ രാജീവ് പത്മനാഭൻ ഒന്നാം സ്ഥാനവും ലതാ മണികണ്ഠൻ, പ്രിയദർശിനി മനോജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

വായനാ മത്സരത്തിൽ രോഷ്നാര അഷ്‌റഫ് പള്ളിക്കര ഒന്നാം സ്ഥാനവും ശ്രീജിത് ഫറൂഖ് രരണ്ടാം സ്ഥാനവും വിനോദ്.വി.ദേവൻ മൂന്നാം സ്ഥാനവും നേടി. വിജയിക്കുള്ള സമ്മാനവിതരണവും ഒ.വി.വിജയൻ വരച്ച കാർട്ടൂണുകളുടെയും മത്സരങ്ങളിൽ പങ്കെടുത്തവർ വരച്ച കാർട്ടൂണുകളുടേയും കവർ ചിത്രങ്ങളുടേയും പ്രദർശനവും നടന്നു. ചടങ്ങില്‍ സമാജം മുതിര്‍ന്ന അംഗം കുര്യന്‍ ടി പി ക്ക് യാത്രായപ്പും നല്‍കി സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള അദ്ദേഹത്തിന് ഉപഹാരം നല്‍കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!