റാസ് സുവൈദിൽ നിന്ന് 17 അനധികൃത തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു

മനാമ: റാസ് സുവൈദ് പ്രദേശത്ത് സതേൺ ഗവർണറേറ്റിലെ പോലീസ് നടത്തിയ അന്വേഷണത്തിൽ 150 അനധികൃത തെരുവ് കച്ചവടക്കാരിൽ നിന്ന് പതിനേഴ് അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പോലീസ് നടത്തിയ പരിശോധനയിൽ പഴം, പച്ചക്കറികൾ, മത്സ്യം എന്നിവ കൂടാതെ ടിന്നിലടച്ച ലഹരിപാനീയങ്ങളും പിടിച്ചെടുത്തു. സതേൺ ഗവർണറേറ്റ്, സതേൺ മുനിസിപ്പാലിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് എന്നിവയുമായി സഹകരിച്ചാണ് അന്വേഷണം നടത്തിയത്.