ഇമാമിന്റെ കൊലപാതകം; പ്രതിയായ ബംഗ്ലാദേശ് സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി

മനാമ: മുഹറഖിലെ ബിൻ ഷിദ്ദ മസ്ജിദ് ഇമാം ശൈഖ് അബ്ദുൽ ജലീൽ ഹമൂദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കിയതായി അറ്റോണി ജനറൽ കൗൺസിലർ ഡോ.അഹ്‌മദ്‌ അൽ ഹമ്മദി അറിയിച്ചു. കഴിഞ്ഞ വർഷം ആഗസ്റ്റ് 4 നായിരുന്നു ഇമാമിനെ പള്ളിയിലെ ബാംഗ് വിളിക്കുന്ന ജോലിക്കാരനായ ബംഗ്ലാദേശ് സ്വദേശി മുഅദ്ദിനും സംഘവും ക്രൂരമായി കൊലപ്പെടുത്തിയത്. പോലീസ് പ്രതിയെ പിടികൂടുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. കോടതി വധശിക്ഷയ്ക്കു വിധിച്ചിരുന്നെങ്കിലും പ്രതി അപ്പീൽ നൽകുകയായിരുന്നു. തുടർന്ന് ഫെബ്രുവരിയിൽ അപ്പീൽ തള്ളുകയും പ്രതിക്ക് ശിക്ഷ വിധിക്കാൻ തീരുമാനിക്കുകയും ചെയ്തു.