വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ ചാപ്റ്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: വടകര വില്ല്യാപ്പള്ളി സ്ഥിതി ചെയ്യുന്ന തൻവീറുൽ ഇസ്ലാം യതീംഖാന ആസ്ഥാനമായി മേഖലയിലെ നിരവധി മഹല്ലുകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന വില്ല്യാപ്പള്ളിമുസ്‌ലിം ജമാഅത്തിന്റെ ബഹ്‌റൈൻ ചാപ്റ്റർ ജനറൽ കൗൺസിൽ മനാമ കെഎംസിസി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ഇ അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗം സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ ഉദ്‌ഘാടനം ചെയ്തു, നിരവധി യതീം മക്കളെ വളരെ രഹസ്യമായി ദത്തടുത്തു കൊണ്ട് വിദ്ദ്യാഭ്യാസം ആരോഗ്യം ഭക്ഷണം വസ്ത്രം ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുകയും കൂടാതെ മറ്റുള്ള നിരവധി പ്രവർത്തനം നടത്തുന്ന കമ്മറ്റിയുടെ പ്രവർത്തനം മാതൃകാപരമാണെന്നു തങ്ങൾ പറഞ്ഞു. സിക്രട്ടറി പി കെ ഇസ്ഹാഖ് പ്രവർത്തന റിപ്പോർട്ടും ജനറൽ സിക്രട്ടറി എ പി ഫൈസൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .

കെഎംസിസി മുൻ സംസ്ഥാന പ്രസിഡന്റ് സി കെ അബ്ദുറഹ്മാൻ റിട്ടേർണിംഗ് ഓഫീസറായ യോഗത്തിൽ മുഖ്യരക്ഷാധികാരിയായി സയ്യിദ് ഫഖ്റുദ്ധീൻതങ്ങളെയും രക്ഷാധികാരികളായി ആനാറത്ത് അഹമദ് ഹാജി, ഇബ്രാഹിം ഹാജി എം എംഎസ്, അബ്ദുറഹ്മാൻ ഹാജി ഫരീദ, പികെമൊയ്തു, ആനാറത്ത് ബഷീർ, വാരിപറമ്പത്ത് കുഞ്ഞബ്ദുള്ള, മജീദ് കല്ലേരി കിംഗ്കറക്, എൻകെ മൂസ്സ ഹാജി, ടികെ ബഷീർ എന്നിവരെയും,
ഭാരവാഹികളായി: 
പ്രസിഡന്റ്: ഇ അഹമദ്
ജനറൽ സിക്രട്ടറി: എ പി ഫൈസൽ
ഓർഗനൈസിംഗ് സെക്രട്ടറി: പി കെ ഇസ്ഹാഖ്
ട്രഷറർ: പി പി ഹാഷിം
അസിസ്റ്റന്റ് ട്രഷറർ: സലീഖ് പി പി
വൈസ് പ്രസിഡന്റുമാർ: ശരീഫ് കോറോത്ത്, ഹമീദ് താനിയുള്ളതിൽ, കൂടത്തിൽ മൂസ്സ, മുസ്തഫ മയ്യന്നൂർ, ചാലിൽ കുഞ്ഞമ്മദ്
സെക്രട്ടറിമാർ: കരീം നെല്ലൂർ, അനസ് ഏലത്ത്, റിയാസ് പീടികയിൽ, സലിം കുറിഞ്ഞാലിയോട്, സഹീർ പറമ്പത്ത് എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

കെഎംസിസി ആക്ടിങ് പ്രസിഡന്റ് ടി പി മുഹമ്മദലി , കെ പി മുസ്തഫ, അസീസ് ഹാജി എടലോട്ട് , ഫൈസൽ കോട്ടപ്പള്ളി, കുരുട്ടി പോക്കർ ഹാജി അഷ്‌റഫ് തോടന്നൂർ മൊയ്തു ഹാജി കുരുട്ടി എന്നിവർ സംസാരിച്ചു. പരിശുദ്ധ ഹജ്ജ് കർമ്മത്തിനു യാത്രയാകുന്ന വൈസ് പ്രസിഡന്റ് ശരീഫ് വില്യാപ്പള്ളിക് യാത്രയപ്പ് നൽകി. ജനറൽ സെക്രട്ടറി എപി ഫൈസൽ സ്വാഗതവും റിയാസ് പീടികയിൽ നന്ദിയും പറഞ്ഞു.