മനാമ: ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന 99 ശതമാനം സംരംഭങ്ങളും വിജയകരമായി വാറ്റ് രജിസ്റ്റർ ചെയ്തതായി നാഷണൽ ബ്യൂറോ ഫോർ റവന്യൂ (എൻബിആർ) അറിയിച്ചു. രജിസ്ട്രേഷൻ അപേക്ഷ സമർപ്പിക്കാതെയും സമയപരിധി പ്രകാരം നികുതി അടയ്ക്കാതെയും റിട്ടേൺ ഫോം ഫയൽ ചെയ്യാതെയും ബഹ്‌റൈനിന്റെ വാറ്റ് നിയമം ലംഘിക്കുന്ന 12 സംരംഭങ്ങളെ എൻബിആർ കണ്ടെത്തി. ഇവർക്ക് പിഴ ചുമത്തുകയും അവരുടെ വാണിജ്യ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചേക്കാവുന്ന തുടർ നടപടികളെക്കുറിച്ച് മുന്നറിയിപ്പ് നൽക്കുകയും ചെയ്തതായി ബ്യൂറോ പറഞ്ഞു. 80008001 എന്ന നമ്പറിൽ വിളിക്കുകയോ vat@nbr.gov.bh എന്ന ഇമെയിൽ വിലാസത്തിലൂടെയോ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ എൻബിആർ അറിയിച്ചു.