ദൈഹിൽ പുതിയ വാട്ടർ പാർക്ക് ഒരുങ്ങുന്നു

waterpark

മനാമ: സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഒരു പുതിയ വാട്ടർ പാർക്ക് ദൈഹ് ഗ്രാമത്തിൽ നിർമ്മിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണെന്നും ഒരു ഉന്നത കൗൺസിലർ വെളിപ്പെടുത്തി. വാട്ടർ പാർക്ക് പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ വാട്ടർ ഗെയിമുകൾ കൂടാതെ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഒരു വലിയ കുളവും കുട്ടികൾക്കായി ഒരു ചെറിയ കുളവും ഉൾപ്പെടുത്തിയിട്ടുണ്ട്. വികസനത്തിനായി ഒരു പൊതു ടെണ്ടർ ഉടൻ തുറക്കുമെന്ന് ക്യാപിറ്റൽ ട്രസ്റ്റീസ് ബോർഡ് ചെയർമാൻ സ്വാലിഹ് ടാറദാഹ് പറഞ്ഞു. വാട്ടർ സ്‌പോർട്‌സ് ഗിയർ സ്റ്റോറും മറ്റ് സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുമെന്നും വികസന ചെലവ് കുറയുന്നത് കണക്കിലെടുത്ത് മന്ത്രാലയം അവതരിപ്പിച്ച പ്രാരംഭ രൂപകൽപ്പന ലളിതമാണെന്നതിനാൽ ഭാവിയിൽ ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്ന സൈഡ് സ്പേസുകൾക്ക് പുറമെ മുപ്പത്തിരണ്ട് കാർ പാർക്ക് ഇടങ്ങളും നൽകുമെന്ന് മിനിസ്ട്രിസ് ആർക്കിറ്റെക്റ്റ്ൽ ഡിസൈൻ ആൻഡ് ബ്യൂട്ടിഫിക്കേഷൻ ഡിപ്പാർട്മെന്റ് എഞ്ചിനീയർ മുൻദിർ ദൈഫ് പറഞ്ഞു.

7,000 ചതുരശ്ര മീറ്റർ പദ്ധതി നിലവിലുള്ള പ്രോജക്റ്റുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഒരുക്കുന്നത്. സന്ദർശകരിൽ നിന്ന് ചെറിയൊരു ഫീസ് ഈടാക്കും. സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാർക്ക് രാജ്യത്തിന് വരുമാന മാർഗ്ഗം നൽകുന്നതിലും വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിലും വലിയ പങ്ക് വഹിക്കും. പാർക്കിൽ സന്ദർശകർക്കായി ഏറ്റവും ഉയർന്ന ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുകയും പുതിയ സാങ്കേതികവിദ്യകൾ നടപ്പാക്കുകയും ചെയ്യും. ഈ പദ്ധതി ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈനിന്റെ സ്ഥാനം മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!