മാനവീയം 2K19: KNA ഖാദർ MLA ബഹ്റൈനിലെത്തും

മനാമ: ഹമദ് ടൗൺ KMCC മുഹറം 10 നോടനുബന്ധിച്ച് കാനൂ മജ്ലിസിൽ വെച്ച് നടത്തുന്ന മാനവീയം പരിപാടിയിൽ മുഖ്യ അതിധിയായി പ്രമുഖ വാഗ്മിയും മുസ്ലീം ലീഗ് നേതാവുമായ KNA ഖാദർ MLA പങ്കെടുക്കും. പരിപാടിയുടെ വിജയത്തിന് ബഹ്റൈൻ KMCC പ്രസിഡന്റ് ജലീൽ സാഹിബ് മുഖ്യ രക്ഷാധികാരിയും സിക്രട്ടറി അസൈനാർ കളത്തിങ്കൽ, ട്രഷറർ ഹബീബ് തുടങ്ങിയവർ രക്ഷാദികാരികളുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു,

സ്വാഗത സംഘം ഭാരവാഹികളായി ഉസ്മാൻ CK ചെയർമാൻ
ഇല്ല്യാസ് മുറിച്ചാണ്ടി കൺവീനർ അബൂബക്കർ പാറക്കടവ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു ഷാജഹാൻ പരപ്പൻ പൊയിൽ അദ്ധ്യക്ഷം വഹിച്ച യോഗം സംസ്ഥാന സിക്രട്ടറി മുസ്ഥഫ തിരുവള്ളൂർ ഉൽഘാടനം ചെയ്തു
ഗഫൂർ കൈപമംഗലം ku ലത്തീഫ് ,AP ഫൈസൽ, റഫീഖ്‌ തോട്ടക്കര, അഹമദ് കണ്ണൂർ സൂപ്പി ജീലാനി കാസിം നൊച്ചാട് തുടങ്ങിയവർ സംബന്ധിച്ച യോഗത്തിൽ അബ്ബാസ് വയനാട് സ്വാഗതവും മുഹമ്മദലി ചങ്ങരംകുളം നന്ദിയും പറഞ്ഞു