മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി 46 മത്തെ ബാച്ച് അപേക്ഷ നൽകിയവരുടെ കാർഡുകൾ എത്തിച്ചേർന്നതായി ഭാരവാഹികൾ അറിയിച്ചു. നോർക്ക തിരുവനന്തപുരം ഓഫീസിൽ നിന്നും കാർഡുകൾ വിനയചന്ദ്രൻ നായർ ശേഖരിച്ചു സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജന. സെക്രട്ടറി എം.പി. രഘു എന്നിവർക്ക് കൈമാറി.
അപേക്ഷ നൽകിയവർക്ക് റസീപ്റ്റുമായി കാർഡുകൾ കൈപ്പറ്റാവുന്നതാണ്. പുതുതായി നോർക്ക തിരിച്ചറിയൽ കാർഡ് എടുക്കുവാൻ ആഗ്രഹിക്കുന്നവർ 6 മാസത്തെ വിസകാലാവധി കാണിക്കുന്ന പേജ് അടക്കമുള്ള പാസ്സ്‌പോർട്ട് കോപ്പിയും ഒരു ഫോട്ടോയുമായി വന്ന് അപേക്ഷ നൽകാം. ഒഴിവ് ദിനം ഉൾപ്പെടെ എല്ലാ ദിവസ്സവും വൈക്കീട്ട് 7:30 മുതൽ 9 വരെ സമാജം നോർക്ക ഹെൽപ് ഡസ്‌ക്ക് ഓഫിസ് പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് നോർക്ക – ചാരിറ്റി ജനറൽ കൺവീനർ കെ.ടി. സലീമിനെ 33750999 എന്ന നമ്പറിലോ, നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയെ 35320667 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.