ദാറുല്‍ ഈമാന്‍ കേരള വിഭാഗം ഹജ്ജ് ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു

മനാമ: ഹജ്ജ് തീര്‍ഥാടകര്‍ക്കായി ദാറുല്‍ ഈമാന്‍ കേരള വിഭാഗത്തിന് കീഴില്‍ പഠന ക്ളാസും യാത്രയയപ്പും സംഘടിപ്പിച്ചു. സിഞ്ചിലെ ഫ്രൻറ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ സെക്രട്ടറി സി.എം മുഹമ്മദലി അധ്യക്ഷത വഹിച്ചു. ആക്ടിങ് ജനറല്‍ സെക്രട്ടറി എം. ബദ്റുദ്ദീന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ‘ഹജ്ജിെൻറ ആത്മീയത’ എന്ന വിഷയത്തില്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍ പഠന ക്ലാസ് നിര്‍വഹിച്ചു. ‘പ്രവാചക ഹജ്ജിന്റെ കര്‍മശാസ്ത്രം’ എന്ന വിഷയത്തില്‍ വൈസ് പ്രസിഡൻറ് സഈദ് റമദാന്‍ നദ്വി മള്‍ട്ടിമീഡിയ സഹായത്തോടെ വിഷയാവതരണം നടത്തി. പി.പി ജാസിറിെൻറ ഖുര്‍ആന്‍ പാരായണത്തോടെ ആരംഭിച്ച പരിപാടിയുടെ സമാപനം യൂത്ത് ഇന്ത്യ പ്രസിഡൻറ് യൂനുസ് സലീം നിര്‍വഹിച്ചു.