ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷം 2019 ന്റെ ലോഗോ പ്രകാശനം നടന്നു

മനാമ: ബഹ്‌റൈൻ കേരളീയ സമാജം സെപ്തംബര്‍ ആറാം തിയ്യതി മുതൽ ഇരുപത്തി ഏഴാം തിയ്യതി വരെ നടത്തുന്ന ഓണാഘോഷം 2019 ന്റെ ലോഗോ പ്രകാശനം നടന്നു. ബഹ്‌റൈന്‍ കേരളീയ സമാജം പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍ വീനര്‍ പവനന് നൽകികൊണ്ട് പ്രകാശനം നടത്തി.

സമാജം ജനറൽ സെക്രട്ടറി എം പി രഘു മറ്റു ഭരണസമിതി അംഗങ്ങള്‍ ഓണാഘോഷ കമിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങൾക്ക് സമാജം മെമ്പർഷിപ്പ് സെക്രട്ടറി ബിനു വേലിയില്‍ 39440530, സമാജം കലാവിഭാഗം സെക്രട്ടറി ഹരീഷ് മേനോന്‍ 33988196, ഓണാഘോഷ കമ്മിറ്റി ജനറല്‍ കണ്‍ വീനര്‍ പവനന് 36263379 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.