വീ കെയർ ഫൌണ്ടേഷൻ ബക്രീദ് – സ്വാതന്ത്ര്യദിനാഘോഷങ്ങൾ ഓഗസ്റ്റ് 16ന് (വെള്ളി)

we-care

മനാമ: അവൻസ് ടൂർസ് ആൻഡ് ട്രാവെൽസ് – വീ കെയർ ഫൌണ്ടേഷൻ –  സ്മാർട്ട് കിഡ്സ് അക്കാദമി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ബക്രീദ് – സ്വാതന്ത്ര്യദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് സൽമാനിയ കലവറ റെസ്റ്റോറന്റ് ഹാളിൽ വച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്.  തദ്ദവസരത്തിൽ വീ കെയർ ഫൌണ്ടേഷൻ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ പ്രശസ്തരായ എഴുത്തുകാരുടെ കൃതികൾ അടങ്ങുന്ന പുസ്തകത്തിന്റെ  പ്രകാശനകർമം നിർവഹിക്കുന്നതായിരിക്കും.

അന്നേദിവസം വൈകീട്ട് 4 മണി മുതൽ 6 മണിവരെ സ്മാർട് കിഡ്സ് അക്കാദമിയുടെ നേതൃത്വത്തിൽ 4 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളുടെ ചിത്രരചനാ മത്സരം ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 33433595 എന്ന നമ്പറിൽ ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്യാവുന്നതാണ്. ബഹ്‌റൈനിലെ പ്രശസ്ത സാമൂഹിക പ്രവർത്തകൻ ശ്രീ. ഫ്രാൻസിസ് കൈതാരം മുഖ്യാതിഥിയാകുന്ന ചടങ്ങിൽ, കേരള സമാജം സാഹിത്യ വിഭാഗം കൺവീനർ ശ്രീ. ബിജു എം സതീഷ്, പ്രശസ്ത മാധ്യമ പ്രവർത്തകരായ ശ്രീ. ഷമീർ, ശ്രീ. രാജീവ് വെള്ളിക്കോത്ത്, ശ്രീ സാം അടൂർ മുതലായവർ പങ്കെടുക്കുന്നതായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!