മനാമ: ഹമദ് ടൗണിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലെ രണ്ട് പാതകൾ ഘട്ടം ഘട്ടമായുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി അടച്ചിടും. ഇന്ന് (ഓഗസ്റ്റ് 1) രാത്രി 11 മുതൽ ഞായറാഴ്ച (ഓഗസ്റ്റ് 4) രാവിലെ 5 വരെയാണ് പാത അടച്ചിടുക. ശൈഖ് ജാബർ അൽ അഹമ്മദ് അൽ സബ ഹൈവേയുടെ അറ്റകുറ്റപ്പണിക്കായി ഇടത് പാതയും അടച്ചിടും. മനാമയിലേക്കുള്ള വടക്കുഭാഗത്തെ ഗതാഗതത്തിനായി ഫോർഡ് കാറുകളുടെ ഷോറൂമിന് സമീപമുള്ള രണ്ട് പാതകൾ നൽകും. ഇന്ന് (ഓഗസ്റ്റ് 1) രാത്രി 11 മുതൽ നാളെ (ഓഗസ്റ്റ് 2) രാത്രി 11.30 വരെയാണ് പാത അടച്ചിടുക.
