നിസാർ കൊല്ലത്തിന്റെ മാതാവ് നിര്യാതയായി

ബഹ്റൈൻ പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ നിസാർ കൊല്ലത്തിന്റെ മാതാവ് സൽ‍മാബീവി(85) നിര്യാതയായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
പരേതനായ കരുവ അലവികുഞ്ഞു മൗലവിയുടെ മകൻ പരേതനായ മുഹമ്മദ് കുഞ്ഞു മുസ്ലിയാരുടെ ഭാര്യയാണ്. ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച) ജുമുഅക്കു മുൻപ് കണ്ണനല്ലൂർ ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. നിര്യാണത്തിൽ ബഹ്റൈനിലെ സാമൂഹിക പ്രവർത്തകർ അനുുശോചനം രേഖപ്പെടുത്തി.