ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാള്‍ ഓഗസ്റ്റ് 11 ന്

സൗദി അറേബ്യയിലെ തുമൈര്‍ ഒബ്‍സര്‍വേറ്ററിയിൽ ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ഓഗസ്റ്റ് 11 നായിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ഓഗസ്റ്റ് 2 വെള്ളിയാഴ്ച ദുര്‍ഹജ്ജ് ഒന്നായി കണക്കാക്കുകയും ഓഗസ്റ്റ് 10 ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ ദിനമായിരിക്കും. തുടര്‍ന്ന് ഓഗസ്റ്റ് 11 ന് ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ആഘോഷിക്കും.