പലിശ വിരുദ്ധ ജനകീയ സമിതി മുഹറഖ് മേഖല കണ്‍വെന്‍ഷന്‍ ഇന്ന് (വെള്ളി)

മനാമ: പലിശ വിരുദ്ധ ജനകീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി മുഹറഖ് മേഖല കണ്‍വെന്‍ഷന്‍ ഇന്ന് (ആഗസ്റ്റ് 2ന് വെള്ളിയാഴ്ച്ച) വൈകിട്ട് 7 മണിക്ക് മുഹറഖ് ആല യൂസുഫ് ഹസ്സന്‍ മജ്‌ലിസില്‍ വച്ച് നടക്കുമെന്ന് പലിശ വിരുദ്ധ ജനകീയ സമിതി
അറിയിച്ചു. പലിശ വിരുദ്ധ ജനകീയ സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള മുഹറഖ് ഏരിയയിലുള്ള എല്ലാ പ്രവാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്നും സമിതി അഭ്യര്‍ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 38459422, 33882835, 35576164 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.