കൊച്ചി: രണ്ടു പതിറ്റാണ്ടിലേറെയായി ഇന്ത്യയിലെ ഏറ്റവും വിപുലവും വിശ്വാസ്യതയാർന്നതുമായ ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് നാല് തലത്തിലുള്ള അഷ്വറൻസ് പദ്ധതിക്ക് തുടക്കമിട്ടു. ഉപയോക്താക്കൾക്ക് ഏറ്റവും മികച്ചത് മാത്രം നല്കുക എന്ന പ്രതിബദ്ധത ഉറപ്പിക്കുന്നതിനായി നാല് തലത്തിലുള്ള മൂല്യം ഉറപ്പാക്കുന്ന സാക്ഷ്യപത്രം ആഭരണങ്ങൾക്കൊപ്പം നല്കും. ഇപ്പോൾ ഒന്നാം ഘട്ടമായി ഇന്ത്യയിലാണ് ഇത് നടപ്പിലാക്കുന്നത്. മറ്റുള്ള രാജ്യങ്ങളിലേക്കും ഉടൻ വ്യാപിപ്പിച്ചേക്കും.
കല്യാൺ ജൂവലേഴ്സ് വിൽപ്പന നടത്തുന്ന ആഭരണങ്ങൾ ഒട്ടേറെ ശുദ്ധതാപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ് . നാല് തലത്തിലുള്ള അഷ്വറൻസ് സർട്ടിഫിക്കറ്റിലൂടെ സ്വർണത്തിന്റെ ശുദ്ധതയും ആഭരണങ്ങൾ കൈമാറുമ്പോഴും വിൽപ്പന നടത്തുമ്പോഴുള്ള മൂല്യവും ഉറപ്പാക്കാൻ സാ ധിക്കും. കൂടാതെ കല്യാൺ ജൂവലേഴ്സിന്റെ എല്ലാ ഷോറൂമുകളിൽനിന്നും വാങ്ങിയ ആ ഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യമായി മെയിന്റനൻസും ചെയ്തനല്കും . അഷ്വറൻസ് സർട്ടിഫിക്കറ്റിൽ സ്വർണത്തിന്റെ തൂക്കവും ആഭരണനിർമാണത്തിനുപയോ ഗിക്കുന്ന മറ്റു വസ്തുക്കളായ അരക്ക് , ജെം സ്റ്റോൺ, ഗ്ലാസ്, ഇനാമൽ എന്നിവയുടെ അളവും രേഖപ്പെടുത്തിയിരിക്കും. ഇതിന് പുറമെ ആഭരണങ്ങൾ കൈമാറുമ്പോഴും വിൽപ്പന നടത്തുമ്പോഴും ഉയർന്ന മൂല്യവും കല്യാൺ ജൂവലേഴ്സ് ഉറപ്പു നല്കുന്നു .
ഒരു സ്റ്റോർ മാത്രമായി ആരംഭിച്ച് ആഗോളബ്രാൻഡായി വളർന്ന കല്യാൺ ജൂവലേഴ്സി ന്റെ അടിത്തറ വിശ്വാസ്യതയും ഇടപാടുകളിലെ സുതാര്യതയുമാണെന്ന് കല്യാൺ ജൂവ ലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി . എസ് . കല്യാണരാമൻ പറഞ്ഞു . 26 വർഷങ്ങൾക്ക് മുമ്പ് കല്യാണിന് തുടക്കമിടുമ്പോൾതന്നെ ബ്രാൻഡ് എന്ന നിലയിൽ സ വിശേഷമായ വ്യക്തിത്വം പുലർത്തുന്നതിനും കുറ്റമറ്റ രൂപകൽപ്പനകൾ അവതരിപ്പിക്കു ന്നതിനും ഗുണമേന്മ ഉറപ്പാക്കുന്നതിനും ശരിയായ വിലയും താരതമ്യമില്ലാത്ത റീട്ടെയ്ൽ അനുഭവവും എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടിരുന്നു . ഉപയോ ക്താക്കൾക്കായി ബിഐഎസ് ഹാൾമാർക്കിംഗ്, റേറ്റ് ടാഗ്, ഡയമണ്ടുകൾക്കും മറ്റ് ജെം സ്റ്റോൺ ആഭരണങ്ങൾക്കും സർട്ടിഫിക്കേഷൻ എന്നിവ ആദ്യമായി അവതരിപ്പിച്ച ബ്രാൻഡുകളിലൊന്നാണ് കല്യാൺ.
സ്വർണാഭരണങ്ങൾക്ക് നാല് തലത്തിലുള്ള അഷ്വറൻസ് സർട്ടിഫിക്കറ്റ് നല്കുന്നത് മറ്റൊരു തുടക്കമാണ് . ഇതിലൂടെ ഉപയോക്താക്കളോടുള്ള പ്ര തിബദ്ധത ഒരിക്കൽ കൂടി ഉറപ്പാക്കുകയാണെന്ന് കല്യാണരാമൻ പറഞ്ഞു . കല്യാൺ ജൂവലേഴ്സിന്റെ എല്ലാ ഷോറൂമുകളിലും നാല് തലത്തിലുള്ള അഷ്വറൻസ് സർട്ടിഫിക്കറ്റ് ഇതിനോടകം നടപ്പാക്കിക്കഴിഞ്ഞു . നിലവിലുള്ള ഉപയോക്താക്കൾക്ക് ക ല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലെത്തി ആഭരണങ്ങൾ വിലയിരുത്തി നാല് തല അഷ് റൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കാം . ഉപയോക്താക്കളുടെ സംതൃപ്തിയാണ് കല്യാൺ ജൂവലേഴ്സിന്റെ ആദ്യ മുൻഗണന . സ്വർ ണത്തിലും ഡയമണ്ടിലും ജെസ്റ്റോണിലും ഓരോ ഉപയോക്താവിന്റെയും താത്പര്യങ്ങൾ അനുസരിച്ചുള്ള പരമ്പരാഗതവും നവീനവുമായ ആഭരണരൂപകൽപ്പനകളാണ് കല്യാൺ ജൂവലേഴ്സസ് അവതരിപ്പിക്കുന്നത്. ഇന്ത്യയിലും പടിഞ്ഞാറൻ ഏഷ്യയിലുമായി 137 ഓളം ഷോറൂമുകളാണു കല്യാണിനുള്ളത്.