bahrainvartha-official-logo
Search
Close this search box.

ശിഹാബ് തങ്ങൾ സ്മരണാർഥം കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിച്ച ‘ജീവസ്പർശം’ 29 മത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി

IMG-20190802-WA0045

മനാമ: കെ എം സി സി ബഹ്‌റൈൻ മർഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സമരണാർത്തം സംഘടിപ്പിച്ച “ജീവസ്പർശം” സമൂഹം രക്തദാനം മനാമ സൽമാനിയ മെഡിക്കൽ സെന്ററിൽ നടന്നു,
മുന്നൂറിൽ പരം ആളുകൾ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 200 ഓളം ആളുകൾ രക്തം നൽകി, രാവിലെ ഏഴു മണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചയ്ക്ക് ഒരു മണിവരെനടന്നു, ബഹ്‌റൈനിലെ സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖർ ക്യാമ്പ് സദർശിച്ചു. പതിനൊന്നാം വർഷത്തിലേക്ക് കടക്കുന്ന കെ എം സി സി “ജീവസ്പർശം രക്തദാന ത്തിലൂടെ നാലായിരത്തിൽ പരം ആളുകൾ ഇതുവരെ രക്തം നൽകി.

മുൻ പാർലമെന്റ് മെമ്പറും
ഔകാഫ് ഡയറക്റ്ററുമായ ഹസ്സൻ ബുക്കമ്മാസ് ഉത്ഘാടനം ചെയ്ത ചടങ്ങിൽ സമസ്ത പ്രസിഡന്റ് സയ്യിദ് ഫക്രുദീൻ തങ്ങൾ, ഐ സി ആർ എഫ് ചെയർമാൻ അരുൾ ദാസ്, മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോണ്, കെ എം സി സി ആക്ടിങ് പ്രസിഡന്റ് ടി പി മുഹമ്മദലി, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, മുൻ പ്രസിഡന്റ് സി കെ അബ്ദുൽ റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു, ജീവസ്പർശം ചെയർമാൻ കെ പി മുസ്തഫ അധ്യക്ഷനായിയുന്നു.
ജനറൽ കൺവീനർ എ പി ഫൈസൽ സ്വാഗതവും, കൺവീനർ ഫൈസൽ കോട്ടപ്പള്ളി നന്ദിയും പറഞ്ഞു , ഒ ഐ സി സി നേതാക്കളായ രാജു കല്ലുംപുറം , ബിനു കുന്നന്താനം , സൽമാനുൽ ഫാരിസ്, നിസാർ, കെ എം സി സി സംസ്ഥാന ഭാരവാഹികളായ ശംസുദ്ധീൻ വെള്ളിക്കുളങ്ങര, പി വി സിദ്ധീഖ് , ഷാഫി പാറക്കട്ട , ഗഫൂർ കൈൈപമംഗലം, മൊയ്‌ദീൻ കുട്ടി, മറ്റു ജില്ലാ ഏരിയ മണ്ഡലം പഞ്ചായത്ത് നേതാക്കൾ മറ്റു സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ക്യാമ്പ് സന്ദർശിച്ചു.

സൈഫുദ്ധീൻ കയ്പമംഗലം, കെ യു ലത്തീഫ്, സലാം മമ്പാട്ടുമൂല, നൂറുദ്ധീൻ മുണ്ടേരി, റഫീഖ് തോട്ടക്കര, ശിഹാബ് പ്ലലസ, മാസിൽ പട്ടാമ്പി, അഹമ്മദ് കണ്ണൂർ, ഓകെ കാസിം, അഷ്‌റഫ് കെ കെ, റഫീഖ് നാദാപുരം, പി കെ ഇസ്ഹാഖ്കാസിം നൊച്ചാട്, മുനീർ ഒഞ്ചിയം, ഫൈസൽ കണ്ടീത്തായ,
ഹാരിസ് തൃത്താല, സൂപ്പി ജീലാനി, സാജിദ് അരൂർ, നൂറുദ്ധീൻ മാട്ടൂൽ, മുസ്തഫ മയ്യന്നൂർ, കോയ ബാലുശ്ശേരി, റിയാസ് മലപ്പുറം, മൊയ്‌ദീൻ പേരാമ്പ്ര, ഫസ്‌ലു ഓ കെ ഹാഫിസ്, ആഷിക് മേഴത്തൂർ, ഹാരിസ് ഗലാലി, അസീസ് ഇ ടി സി, സമീർ കീഴൽ, ഇ പി മഹ്മൂദ് ഹാജി, അഷ്‌റഫ് തോടന്നൂർ, സഹീർ കാട്ടാമ്പള്ളി, ലത്തീഫ് കൊയിലാണ്ടി, മുബഷിർ,സഹീർ, സുബൈർ കാന്തപുരം, ശിഹാബ് ഇസ്മായിൽ, നൂറുദ്ധീൻ കെ പി, സലീഖ് വില്യാപ്പള്ളി, കാസിം കോട്ടപ്പള്ളി, സൈനുദ്ധീൻ കണ്ണൂർ, ഉമ്മർ മലപ്പുറം, അസീസ് റിഫ, റഫീഖ് തുമ്പോളി, അബ്ദുറഹിമാൻ നാസർ, അഷ്‌റഫ് മഞ്ചേശ്വരം, ഹമീദ് വാണിമേൽ, ഷാഫി വേളം, റിയാസ് മണിയൂർ, മുസ്തഫ പുറത്തൂർ എന്നിവർ നേതൃത്വം നൽകി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!