ഹൃദയാഘാതം: തിരൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി

മനാമ: ബഹ്റൈനിൽ തിരൂർ സ്വദേശി ഹൃദയാഘാതംമൂലം നിര്യാതനായി.
ബഹ്റൈൻ വെസ്റ്റ് റിഫ ബി.ബി.കെ. ബാങ്കിന് സമീപം ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന തിരൂർ കാളാട് കുണ്ടുങ്ങൽ സ്വദേശി പ്രകാശൻ കുന്നത്ത് പറമ്പിൽ(42)ആണ് മരിച്ചത്. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ ഷൈനി. ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ആദി കൃഷ്ണ, വേദാലക്ഷ്മി എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.