bahrainvartha-official-logo
Search
Close this search box.

എബിസി ടോസ്റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ് നാലാം വാർഷികവും നൂറാം മീറ്റിംഗും വിപുലമായി ആഘോഷിച്ചു

club

മനാമ: അലൈഡ് ബഹ്‌റൈൻ കമ്മ്യൂണിക്കേറ്റേഴ്‌സ് ടോസ്റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ് (എബിസി ടിസി) നൂറാം മീറ്റിംഗും ക്ലബിന്റെ നാലാം വാർഷികവും ഫ്രാസെർ സ്യൂട്ട്സ് ഡിപ്ലോമാറ്റിക് ഏരിയയിൽ വെച്ച് 2019 ജൂലൈ 28 ന് ആഘോഷിച്ചു. ഓർഗനൈസേഷന്റെ ഉന്നതതല എക്സിക്യൂട്ടീവിസ്‌ പരിപാടിയിൽ പങ്കെടുത്തു. 100 മീറ്റിംഗിൽ എത്തുകയെന്നത് ക്ലബിന്റെ ഒരു പ്രധാന നേട്ടമായാണ് കാണുന്നത്. ക്ലബ് വെല്ലുവിളി നിറഞ്ഞ ചില സമയങ്ങളിലൂടെ സഞ്ചരിക്കുകയും ആ സമയത് ഒരുമിച്ച് നിൽക്കാനും മറ്റേ അറ്റത്ത് തിളങ്ങാനും തീരുമാനിച്ചതായി ഡിടിഎം ഡിസ്ട്രിക്റ്റ് ഡയറക്ടർ, ഡിസ്ട്രിക്റ്റ് 20 ഖുറാം സൽമാൻ ക്ലബ് അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ പറഞ്ഞു.

ആഘോഷ പരിപാടിയിൽ ഏരിയ, ഡിവിഷൻ, ജില്ലാ തലങ്ങളിലെ എക്സിക്യൂട്ടീവുകൾ പങ്കെടുത്തു. പ്രചോദനാത്മകമായ പ്രസംഗങ്ങൾ, പ്രത്യേക അവാർഡ് പ്രഖ്യാപനങ്ങൾ, കേക്ക് മുറിക്കൽ ചടങ്ങ് എന്നിവ കൊണ്ട് പരിപാടി ആഘോഷമാക്കി. നൂറാമത് മീറ്റിംഗിന്റെ ഭാഗമായി ക്ലബ് ഒരു ന്യൂസ്‌ലേറ്റർ പുറത്തിറക്കി. ഇതിൽ ടോസ്റ്റ് മാസ്റ്റേഴ്സ് യാത്രയുടെ പ്രചോദനാത്മക അനുഭവങ്ങൾ അംഗങ്ങൾ പങ്കിടുന്നുണ്ട്. പുതിയ കഴിവുകൾ ഉപയോഗിച്ച് കമ്മ്യൂണിറ്റികളെ സേവിക്കാൻ കഴിയുന്ന ആത്മവിശ്വാസമുള്ള സ്പീക്കറുകളെയും നേതാക്കളെയും ടോസ്റ്റ് മാസ്റ്റേഴ്സ് ശക്തിപ്പെടുത്തുന്നുണ്ട്. ഒരാൾ അവരുടെ പ്രൊഫഷണൽ കരിയറും വ്യക്തിത്വവും വളർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ടോസ്റ്റ് മാസ്റ്റേഴ്സ് പരിഗണിക്കേണ്ട ഒരു ക്ലബ്ബാണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!