അൽ ഹിദായ മലയാള വിഭാഗം ഈദ് ഗാഹ് സ്വാഗത സംഘം രൂപീകരിച്ചു

മനാമ: ബഹ്‌റൈൻ സുന്നി ഔകാഫിന്റെ രക്ഷാകർതൃത്വത്തിൽ അൽ ഹിദായ മലയാള വിഭാഗം സംഘടിപ്പിക്കുന്ന ഈദ് ഗാഹുകൾ ഹൂറ ഉമ്മു അയ്മൻ സ്കൂൾ ഗ്രൗണ്ടിലും, ഉമ്മുൽ ഹസം സ്പോർട്സ് ക്ലബ്‌ ഗ്രൗണ്ടിലും വെച്ചു നടത്തുന്നതിന് സ്വാഗത സംഘം രൂപീകരിച്ചു.

കൺവീനർ അഷ്‌റഫ്‌ പാടൂരിനെയും,കോർഡിനേറ്റർ നസീർ കണ്ണൂർ, വളന്റീർ ക്യാപ്റ്റൻ ഷമീർ ബാവ, മറ്റു വകുപ്പുകളിലായി ലത്തീഫ് സി. എം., ഫൈസൽ ഹിദ്ദ്, അബ്ദുൾ സലാം, തൗസീഫ്, കോയ, ഫഖ്‌റു, ഷബീർ,അബ്ദുൾ ഗഫൂർ എം.ഇ.സ്‌. എന്നിവരെയും തിരഞ്ഞെടുത്തു.

ഹൂറയിൽ അബ്ദുൾ ലത്തീഫ് അഹമ്മദും, ഉമ്മുൽ ഹസം സമീർ ഫാറൂഖിയും പെരുന്നാൾ നമസ്കാരത്തിന് നേതൃതം നൽകും. സ്ത്രീകൾക്ക് പ്രതേക സൗകര്യം ഏർപെടുത്തിയിട്ടുണ്ടന്നും സംഘാടകർ അറിയിച്ചു.

നമസ്ക്കാര സമയം: 5.26 am

കൂടുതൽ വിവരങ്ങൾക്ക് : 366557563, 3619597