പുതിയ റെക്കോർഡുമായി കിംഗ് ഫഹദ് കോസ് വേ

മനാമ: കിംഗ് ഫഹദ് കോസ് വേ അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസം ശരാശരി 91,000 യാത്രക്കാർ പ്രതിദിനം 25 കിലോമീറ്റർ നീളമുള്ള പാലത്തിലൂടെ യാത്ര ചെയ്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം കിംഗ് ഫഹദ് കോസ്വേയിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണം 4.2 ശതമാനമായി ഉയർന്നു.