യുഎഇ ബലിപെരുന്നാളിന് 669 തടവുകാരെ മോചിപ്പിക്കുന്നു

അബുദാബി: ഈ വർഷത്തെ ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇ 669 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. തടവുകാർക്ക് കുടുംബത്തോടൊപ്പം സന്തോഷകരമായ പുതിയ ഒരു ജീവിതം തുടങ്ങാനായാണ് മോചന നടപടികൾ ആരംഭിച്ചത്. തടവുകാരുമായുള്ള സാമ്പത്തിക ബാധ്യതയും മോചന സമയത്ത് തീര്‍പ്പാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.