ബഹ്‌റൈൻറെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക്‌ നിസ്തുലം: എം പി സൗസൻ കമാൽ

friends1

മനാമ: ബഹ്‌റൈന്റെ പുരോഗതിയിൽ പ്രവാസികളുടെ പങ്ക്‌ നിസ്തുലമാണെന്ന് ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. സൗസൻ മുഹമ്മദ് അബ്‌ദുറഹീം കമാൽ അഭിപ്രായപ്പെട്ടു. ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ സംഘടിപ്പിച്ച ‘കാലം തേടുന്ന മനുഷ്യൻ’ എന്ന തലക്കെട്ടിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. സൽമാനിയ ഖാദിസിയ്യ ക്ലബ്ബിൽ നടന്ന പരിപാടിയിൽ പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ കെ.എ യൂസുഫ്‌ ഉമരി പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തി.

മത വിശ്വാസവും ആരാധനകളും അനുഷ്ഠാനങ്ങളും ബാഹ്യ വേഷാഭൂഷാദികളും വർധിച്ചു കൊണ്ടിരിക്കുമ്പോഴും സമകാലിക ലോകത്ത്‌ നന്മയുള്ള മനുഷ്യർ കുറഞ്ഞു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മതത്തിന്റെ ചിഹ്നങ്ങൾ കാണുമ്പോൾ മനുഷ്യന്ന് ഭയം കൂടുന്നു. ഇന്ന് ഏറ്റവും കൂടുതൽ ജ്വലന ശേഷിയുള്ള ഇന്ധനമായി മതം മാറിയിരിക്കുന്നുവെന്നും മതത്തിന്റെ അന്തഃസത്ത മനസ്സിലാക്കുന്നതോടൊപ്പം മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്നവരേയും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

മനുഷ്യനിൽ അന്തർലീനമായിരിക്കുന്ന പാപപ്രവണതകൾക്കെതിരെ പോരാടാൻ യഥാർത്ഥ മതം അവനെ സഹായിക്കും. സ്‌നേഹം, സമാധാനം, ദയ, നന്മ, സൗമ്യത, ആത്മനിയന്ത്രണം തുടങ്ങിയ സദ്‌ഗുണങ്ങൾ ശീലിക്കാനും സഹമനുഷ്യരെ ആദരിക്കാനും ഓരോ മത ദർശനങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നു. മതാചാരങ്ങൾ ലോകത്ത്‌ വർധിച്ചു കൊണ്ടിരിക്കുമ്പോഴും അതിനെ കുറിച്ച് വികലമായ ധാരണകൾ വർഗ്ഗീയതക്ക് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.

റിയ നൗഷാദ്‌, നജ്ദ റഫീഖ്, അമല്‍ സുബൈര്‍ എന്നിവര്‍ ദേശീയ ഗാനാലപനം നടത്തി. പരിപാടിയിൽ ഫ്രന്റ്സ്‌ പ്രസിഡന്റ്‌ ജമാൽ നദ്‌ വി ഇരിങ്ങൽ ആമുഖ ഭാഷണം നടത്തി. ഏരിയ സെക്രട്ടറി സജീർ കുറ്റ്യാടി സ്വാഗതവും ഏരിയ പ്രസിഡന്റ്‌ എം അബ്ബാസ്‌ സമാപനവും നിർവഹിച്ചൂ. നസീം സബാഹ്‌ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ മത്സരങ്ങളിലെ വിജയികളുടെ പ്രഖ്യാപനവും സമ്മാനദാനവും നടന്നു. എം എം സുബൈർ , വി പി ഷൗക്കത്തലി, സാജിദ്‌ നരിക്കുനി, ജമീല ഇബ്രാഹീം, ഹസീബ ഇർശ്ശാദ്‌, സക്കീന അബ്ബാസ്‌, ജമീല അബ്ദുറഹ്മാൻ, ജലീ ൽ അബ്ദുല്ല, എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. എ എം ഷാനവാസ്‌ പരിപാടി നിയന്ത്രിച്ചു.

നൗമൽ, ഗഫൂർ മൂക്കുതല, വി പി ഫാറൂഖ്‌, അലി അഷ്രഫ്‌, റഷീദ സുബൈർ, മെഹറ മൊയ്തീൻ, ഫസീല ഹാരിസ്‌, മുനീറ ലതീഫ്‌, ഷമീമ മൻസൂർ എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!