മനാമ: സീറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണം പത്തു ദിവസംനിണ്ടു നിൽക്കുന്ന കലാകായിക മത്സരങ്ങളോടെ “ഓണം മഹോത്സവം 2019” ആഘോഷിക്കാൻ തിരുമാനിച്ചതായി സിംസ് പ്രസിഡന്റ് ശ്രീ.ചാൾസ് ആലുക്ക അറിയിച്ചു. ഓണം ആഘോഷങ്ങൾക്ക് നേത്യത്വം നൽകാനായി ശ്രീ.സാനി പോൾ ജനറൽ കൺവീനർ ആയി 75 അംഗ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ മത്സരങ്ങൾക്ക് ആവേശം പകരുവാൻ അംഗങ്ങളെ 4 ഗ്രൂപ്പുകളായി തിരിച്ചു ജിവൻ ചാക്കോ ജോജി കുര്യൻ ,അജിഷ് തോമസ് , ജിബി അലക്സ് എന്നിവരെ ഗ്രൂപ്പ് ക്യാപ്റ്റൻമാരായി തിരഞ്ഞെടുത്തുകൊണ്ട് പ്രവർത്തനങ്ങൾക്ക് തുടക്കമായതായി ശ്രീ.സാനി പോൾ അറിയിച്ചു.
സെപ്റ്റംബർ 6ന് സിഞ്ചിലെ അൽ അഹി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന അംഗങ്ങളുടെ കായിക മത്സരങ്ങളോടെ ഓണം ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും തുടർന്ന് മലയാളോത്സവം 2019 എന്ന കല, സാഹിത്യ മത്സരങ്ങളും (ഉപന്യാസ രചന ,കവിത പാരായണം പ്രസംഗ മത്സരം നിമിഷ പ്രസംഗം ക്വിസ് മത്സരം ഫാൻസി ഡ്രസ്സ് നാടോടി ന്യത്തം, പരമ്പരാഗത വസ്ത്രധാരണ മത്സരം പായസ മത്സരം,ഓണപ്പാട്ട്, തിരുവാതിര, പൂക്കള മത്സരം എന്നി മറ്റ് ഓണാഘോഷ മത്സരങ്ങളും സെപ്റ്റംബർ 27വരെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. സെപ്റ്റംബർ 20 ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് ശ്രീ റോയ് ജോസെഫിന്റെ നേതൃത്വത്തിൽ 1500 പേർക്ക് പ്രാദേശിക രുചിവൈഭവങ്ങളുടെ ഓണസദ്യയും ഒരുക്കും. സെപ്റ്റംബർ 28 ന് ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വച്ച് ഓണം ആഘോഷങ്ങളുടെ സമാപന പരിപാടിയിൽ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കുമെന്ന് ഭാരവാഹികൾ
അറിയിച്ചു .