ആർ.എസ്.സി സമ്മർ ഗാർഡൻ കുട്ടികൾക്ക് നവ്യാനുഭവമായി

IMG-20190808-WA0007

മനാമ: പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി അവധിക്കാലം കളിയും ചിരിയും ഒരുക്കി സന്നമാക്കുന്നതിനായി രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ സ്റ്റുഡൻസ് സമിതി സംഘടിപ്പിച്ച സമ്മർ ഗാർഡൻ വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

സൽമാബാദ് അൽ ഹിലാൽ ഓഡിറ്റോറിയത്തിൽ നൂറ് കണക്കിന് കുട്ടികൾ പങ്കെടുത്ത പരിപാടി ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദു റഹീം സഖാഫി യുടെ അദ്ധ്യക്ഷതയിൽ കേരള സമാജം സാഹിത്യ വിഭാഗം സിക്രട്ടറി ബിജു എം സതീഷ് ഉദ്ഘാടനം ചെയ്തു.

മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെ ആർ.എസ്.എസി ആരംഭിക്കുന്ന ശ്രേഷ്ഠം മലയാളം ഭാഷാപഠന പദ്ധതി സമർപ്പണം, ഗൈഡൻസ് ക്ലാസ്, മത്സരങ്ങൾ എന്നിവ നടന്നു.

കേരളീയ സമാജം സാഹിത്യ സമിതിയംഗം സുദീപ്, അൽ ഹിലാൽ അഡ്മിൻ അസീം എന്നിവർ സംസാരിച്ചു. അഷ്ഫാഖ് മണിയൂർ, ബഷീർ മാസ്റ്റർ ക്ലാരി, ഹംസ ഖാലിദ് സഖാഫി, ഫൈസൽ കൊല്ലം, വ്യനജ്മുദ്ദീൻ മലപ്പുറം ഷഹീൻ അഴിയൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.അബ്ദുള്ള രണ്ടത്താണി സ്വാഗതവും അശ്റഫ് മങ്കര നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!