മനാമ: ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ, ലാൽകെയേഴ്‌സ് ബഹ്‌റൈൻ, ഇന്ത്യൻ ബ്ലഡ് ഡോണോർസ് ബഹ്‌റൈൻ എന്നിവർ സംയുക്തമായി ചേർന്ന് പെരുന്നാൾ – ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. 9 ആഗസ്ത് 2019 രാവിലെ 8 മുതൽ 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലെക്സ്, ബ്ലഡ് ബാങ്കിൽ വച്ചാണ് രക്തദാന ക്യാമ്പ് നടക്കുന്നത്. ഈ പുണ്യ പ്രവർത്തിയിൽ പങ്കാളികളാകാൻ എല്ലാ സുമനസ്സുകളെയും ക്ഷണിയ്ക്കുന്നു. വാഹനസൗകര്യത്തിനും കൂടുതൽ വിവരങ്ങൾക്കും 3889 9576, 3831 7034, 3728 2255 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.