മനാമ: പ്രവാസി സമൂഹത്തിനിടയില്‍ വര്‍ധിച്ചു വരുന്ന ഹൃദയാഘാത മരണങ്ങള്‍, ആത്മഹത്യ, പലിശക്കെണി, അനിയന്ത്രിതമായ കടം, കൗമാരക്കാര്‍ അനുഭവിക്കുന്ന വിവിധ തരം പ്രശ്നങ്ങള്‍, കുടുംബ ശൈഥില്യങ്ങള്‍ തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കാമ്പയിെൻറ റിഫ ഏരിയ തല സംഗമം ഇന്ന് (വ്യാഴം) നടക്കും. വെസ്റ്റ് റിഫയിലെ ദിശ സെൻറര്‍ ഓഡിറ്റോറിയത്തില്‍ രാത്രി 8.30 ന് ചേരുന്ന സംഗമത്തില്‍ ഡോ. ശ്യാം കുമാര്‍ വിഷയാവതരണം നടത്തും. യൂത്ത് ഇന്ത്യ പ്രസിഡൻറ് യൂനുസ് സലീം, സാജിദ് നരിക്കുനി, മൂസ.കെ.ഹസന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ആഗസ്റ്റ് 31വരെ നീണ്ടു നില്‍ക്കുന്ന കാമ്പയിെൻറ ഭാഗമായി കുടുംബ സംഗമങ്ങള്‍, അയല്‍ കൂട്ടങ്ങള്‍, ഫാമിലി കൗണ്‍സിലിങ്, പാരന്‍റിങ് പരിശീലനം, ടീന്‍സ് വര്‍ക്ഷോപ്പ്, ഫീല്‍ഡ് വര്‍ക് എന്നിവയും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
