മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

മനാമ: മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ആകസ്മിക നിര്യാണത്തിൽ വേൾഡ് മലയാളി കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മനാമ അൽ ഓസ്‌റ റെസ്റ്റാറ്റാന്റിൽ വെച്ചു നടന്ന യോഗത്തിൽ ആക്ടിങ് ചെയർമാൻ പ്രദീപ്‌ പുറവങ്കര അധ്യക്ഷത വഹിച്ചു. സീനിയർ അംഗങ്ങളായ സോമൻ ബേബി, സേവി മാത്തുണ്ണി, ബാലചന്ദ്രൻ കുന്നത്ത്, പ്രവീൺ, ഷൈലജ ദേവി, മൃദുല ബാലചന്ദ്രൻ, സുഷമ എന്നിവർ പങ്കെടുത്ത യോഗത്തിൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും , വൈസ് പ്രസിഡണ്ട്‌ ജഗത് കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി