ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി. ഡി . കെ.) ബഹ്‌റൈൻ ചാപ്റ്റർ ഈ വർഷത്തെ ഏഴാമത്തെ രക്തദാന ക്യാമ്പ് ക്യൂബ് ഇന്റർനാഷണൽ കമ്പനി തൊഴിലാളികളുമായി സഹകരിച്ചു കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ചു നടത്തി. ക്യാമ്പിൽ അറുപത്തി അഞ്ചോളം പേർ രക്തം ദാനം നടത്തി. ക്യൂബ് ഇന്റർനാഷണൽ കമ്പനി ഡയറക്ടർ സലീൽ കൃഷ്ണൻ, സാബു അഗസ്റ്റിൻ അഡ്മിനിസ്ട്രേറ്റർ റ്റെനിഷ് മാനേജർ സോണി മറ്റു അംഗങ്ങളും ബി. ഡി. കെ. ചെയർമാൻ കെ.ടി. സലിം, പ്രസിഡന്റ്‌ ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ ,വൈസ് പ്രെസിഡന്റ്‌ സുരേഷ് പുത്തൻവിളയിൽ, ജിബിൻ ജോയി, ജോയിന്റ് സെക്രട്ടറി രമ്യ ഗിരീഷ്‌ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ സുനിൽ, ഗിരീഷ്, , സാബു അഗസ്റ്റിൻ, ഗിരീഷ്‌ പിള്ള, അശ്വിൻ, മിഥുൻ , ശ്രീജ ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.