പ്രളയ ദുരിതാശ്വാസം – ബഹ്‌റൈൻ പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക്‌ കേരളീയ സമാജവുമായി ബന്ധപ്പെടാം

മനാമ: പ്രളയ ദുരിതാശ്വാസം – ബഹ്‌റൈൻ പ്രവാസി മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക്‌ സമാജത്തെ സമീപിക്കാം എന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി. വി. രാധാകൃഷ്ണപിള്ള അറിയിച്ചു. സമാജത്തിൽ ചേർന്ന പൊതു പ്രവർത്തകരുടെ യോഗത്തിൽ ആണ് ഇത്‌ അറിയിച്ചത്. നാട്ടിൽ മറ്റ് എന്ത് സഹായങ്ങൾ നൽകണം എന്ന് സംസ്ഥാന സർക്കാർ നിർദേശം വരുന്ന മുറക്ക് തീരുമാനിക്കാം എന്നും യോഗം വിലയിരുത്തി.

പ്രവാസി ക്ഷേമനിധി അപേക്ഷ സ്വീകരിച്ചു പ്രാരംഭ നടപടികൾ ബഹ്‌റൈൻ പ്രവാസി മലയാളികൾക്ക് സമാജം വഴി നടപ്പാക്കുന്ന പ്രഖ്യാപനവും യോഗത്തിൽ നടത്തി. ഇതുമായി ബന്ധപ്പെട്ട് സമാജം നോർക്ക ഹെൽപ് ഡസ്‌ക്കിലെയും സാമൂഹിക പ്രവർത്തരുടെയും സംശയങ്ങൾക്ക് കേരളാ പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം ജോർജ് വർഗീസ് മറുപടി നൽകി. സമാജം പ്രസിഡന്റ പി.വി. രാധാകൃഷ്ണപിള്ള, ജന. സെക്രെട്ടറി എം. പി. രഘു, ലോക കേരള സഭ അംഗം സോമൻ ബേബി, സമാജം ചാരിറ്റി – നോർക്ക കമ്മിറ്റി ജന. കൺവീനർ കെ. ടി. സലിം, നോർക്ക ഹെല്പ് ഡസ്ക് കൺവീനർ രാജേഷ് ചേരാവള്ളി എന്നിവർ സംബന്ധിച്ചു.