bahrainvartha-official-logo
Search
Close this search box.

കാലവർഷക്കെടുതി; കേരളം സന്ദർശിക്കുന്ന ബഹ്റൈനികൾക്ക് ബഹ്റൈൻ എംബസിയുടെ ജാഗ്രതാ നിർദ്ദേശം

rainy

മനാമ: കേരളത്തിലെ കനത്ത മഴയെത്തുടർന്ന് ന്യൂഡൽഹിയിലെ ബഹ്‌റൈൻ എംബസി ബഹ്‌റൈനികൾക്ക് യാത്രാ ഉപദേശം നൽകി. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ സംസ്ഥാനം സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. ബഹ്‌റൈൻ പൗരന്മാർ ഇന്ത്യൻ അധികൃതർ നൽകിയ നിർദ്ദേശങ്ങൾ പാലിക്കാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ, എംബസിയിൽ 00917303061130 അല്ലെങ്കിൽ 00919654132318 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. ബഹ്‌റൈനിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ഫോളോ-അപ്പ് ഓഫീസുമായി 17227555 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കനത്ത മഴയും മണ്ണിടിച്ചിലും കാരണം ലക്ഷക്കണക്കിന് ആളുകളെ വീടുകളിൽ നിന്ന് ഒഴിപ്പിക്കുകയാണ്. കർണാടക, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!