മനാമ: ഫ്രൻറ്സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും അറബ്-^ഇസ്ലാമിക സമൂഹത്തിനും പ്രവാസി സമൂഹത്തിനും ഈദാശംസകള്‍ നേര്‍ന്നു. നന്മയുടെും ഒത്തൊരുമയുടെയും സമാധാനത്തിന്‍െറയും പാതയില്‍ സ്നേഹത്തോടെ അടിയുറച്ച് നില കൊള്ളാന്‍ ഈദ് അടക്കമുള്ള എല്ലാ ആഘോഷങ്ങള്‍ക്കും സാധിക്കേണ്ടതുണ്ട്. മഹാനായ ഇബ്രാഹിം നബിയും കുടുംബവും മാതൃകയായി കാണിച്ചു തന്ന ദൈവ സ്നേഹത്തിെൻറയും സമര്‍പ്പണത്തിെൻറയും സഹജീവി സ്നേഹത്തിെൻറയും വികാര നിര്‍ഭരമായ ഓര്‍മകള്‍ പുതുക്കുന്ന സന്ദര്‍ഭമെന്ന നിലക്ക് പ്രയാസപ്പെടുന്നവരോടൊപ്പം നില്‍ക്കാന്‍ സാധിക്കേണ്ടതുണ്ട്. കേരളം പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന വേളയില്‍ മതത്തിനും കക്ഷി രാഷട്രീയത്തിനും അതീതമായി ഒന്നിച്ച് നിന്ന് പ്രകൃതി ദുരിതങ്ങളെ നേരിടാനും പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസമേകാനും നമുക്ക് സാധിക്കണം. ദുരിതമനുഭവിക്കുന്ന മേഖലകളിലുള്ള ജനങ്ങള്‍ക്കായി സഹായങ്ങള്‍ സംഭരിച്ച് നല്‍കുന്നതിനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി മുഴുവന്‍ പ്രവാസികളും സഹകരിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡൻറ് ജമാല്‍ ഇരിങ്ങല്‍, ആക്ടിങ് ജനറല്‍ സെക്രട്ടറി എം.ബദ്റുദ്ദീൻ എന്നിവർ ഉണര്‍ത്തി.