സമസ്ത ബഹ്റൈന്‍ പെരുന്നാള്‍ നിസ്കാരം ജിദ്ഹഫ്സില്‍

മനാമ: സമസ്ത ബഹ്റൈന്‍ ജിദ്ഹഫ്സ് ഏരിയയില്‍ പെരുന്നാള്‍ നിസ്കാരം സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവില്‍ ജിദ്ഹഫ്സില്‍ വിപുലമായ രീതിയില്‍ നിസ്കാരത്തിന് സൗകര്യമില്ലാത്തതിനാല്‍ സനാബീസ്  ബസ് സ്റ്റോപ്പിനു സമീപമുള്ള അല്‍ശബാബ്‌ ഇന്റോര്‍‍ സ്റ്റേഡിയത്തിലാണ് പെരുന്നാള്‍ നിസ്കാരം  നടക്കുക. കാലത്ത് 5.25ന് ആരംഭിക്കുന്ന നിസ്കാരത്തിനും ഖുതുബക്കും സമസ്ത ബഹ്റൈന്‍ കോ-ഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഅ് ഫൈസി നേതൃത്വം നല്‍കും. തുടര്‍ന്ന് നാട്ടില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. ഇവിടെ പങ്കെടുക്കാനെത്തുന്ന വിശ്വാസികള്‍ കാലത്ത് 5.25ന്  മുന്പായി വുസു (അംഗശുദ്ധി) വരുത്തി എത്തണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് – +973 3615 5789