ബഹ്റൈന്‍ എസ്.കെ.എസ്.എസ്.‌എഫ്  ഈദ് പ്രോഗ്രാമും പ്രാര്‍ത്ഥനാ സദസ്സും ഇന്ന്(ഞായറാഴ്ച) മനാമയില്‍

മനാമ: ബഹ്റൈന്‍ എസ്.കെ.എസ്.എസ്.‌എഫ് സംഘടിപ്പിക്കുന്ന ഈദ് പ്രോഗ്രാമും പ്രളയദുരിതമനുഭവിക്കുന്നവര്‍ക്കായി നടത്തുന്ന പ്രാര്‍ത്ഥനാസദസ്സും ഇന്ന് (11, ഞായറാഴ്ച) രാത്രി 8.30ന് മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രമുഖ വാഗ്മിയും കാഥികനുമായ ഉസ്താദ് കെ.എന്‍.എസ് മൗലവിയും സംഗമവും അവതരിപ്പിക്കുന്ന കഥാപ്രസംഗവും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രളയ ദുരിതമനുഭവിക്കുന്നവര്‍ക്കായി നടക്കുന്ന സമൂഹ പ്രാര്‍ത്ഥനക്ക് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ ഭാരവാഹികള്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – +973 3341 3570